Quantcast

'വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണ് അയാൾ'; അമരീന്ദറിനെ രൂക്ഷമായി വിമർശിച്ച് നവ്ജോത് സിങ് സിദ്ദു

തന്‍റെ പാർട്ടിക്ക് പഞ്ചാബിൽ 101 ശതനമാനം വിജയമുറപ്പാണെന്ന് അമരീന്ദർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-20 12:04:18.0

Published:

20 Dec 2021 11:04 AM GMT

വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണ് അയാൾ; അമരീന്ദറിനെ രൂക്ഷമായി വിമർശിച്ച് നവ്ജോത് സിങ് സിദ്ദു
X

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർസിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു. ക്യാപ്റ്റൻ അമരീന്ദർ വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണിപ്പോഴെന്ന് സിദ്ദു പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് പൊതു യോഗത്തിൽ വച്ചാണ് സിദ്ദു മുൻ കോൺഗ്രസ് നേതാവ് കൂടിയായ അമരീന്ദറിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടത്.

കഴിഞ്ഞ നവംബറിലാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. നവ്‌ജോത് സിങ് സിദ്ദുവും അമരീന്ദറും തമ്മിലെ സ്വരച്ചേർച്ചയില്ലായ്മകളാണ് അമരീന്ദർ കോൺഗ്രസ് വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. പിന്നീട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച അമരീന്ദർ ബി.ജെ.പി യുമായി സഖ്യത്തിലേർപ്പെടുകയായിരുന്നു.

തന്‍റെ പാർട്ടിക്ക് പഞ്ചാബിൽ 101 ശതമാനം വിജയമുറപ്പാണെന്ന് അമരീന്ദർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിങ്ങിൻറെ പ്രസ്താവന. വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷമാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ കോൺഗ്രസാണ് പഞ്ചാബിൽ അധികാരത്തിലേറിയത്. 77 സീറ്റാണ് കോൺഗ്രസ് നേടിയത്. ആം.ആദ്മി പാർട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. ആം.ആദ്മി 20 സീറ്റ് നേടിയപ്പോൾ ബി.ജെ.പി ക്ക് മൂന്ന് സീറ്റാണ് നേടാനായത്. ശിരോമണി അകാലിദൾ 18 സീറ്റ് നേടി.

Punjab Congress President Navjot Singh Sidhu on Monday lashed out at former Punjab Chief Minister and Punjab Lok Congress leader Amarinder Singh. Sidhu said that Captain Amarinder was licking Narendra Modi's shoes at home. During an election rally, Sidhu launched a scathing attack on former Congress leader Amarinder.

TAGS :

Next Story