Quantcast

ഓപ്പറേഷന്‍ സങ്കല്‍പ്; 35 കടല്‍ക്കൊള്ളക്കാരെ പിടികൂടി ഐ.എന്‍.എസ് കൊല്‍ക്കത്ത

കടല്‍ക്കൊള്ളക്കാരെ മുംബൈ പൊലീസിന് കൈമാറി

MediaOne Logo

Web Desk

  • Updated:

    2024-03-23 05:46:46.0

Published:

23 March 2024 5:37 AM GMT

INS Kolkata Navy Warship
X

മുംബൈ: 35 കടല്‍ക്കൊള്ളക്കാരുമായി യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്ത ഇന്ന് രാവിലെ മുംബൈയില്‍ എത്തിയതായി നാവികസേന അറിയിച്ചു. കടല്‍ക്കൊള്ളക്കാരെ മുംബൈ പൊലീസിന് കൈമാറി. 'സങ്കല്‍പ്' ഓപ്പറേഷന്റെ ഭാഗമായാണ് ഈ നീക്കം. മേഖലയിലൂടെ കടന്നുപോകുന്ന നാവികരുടെ സുരക്ഷയ്ക്കും വാണിജ്യ വ്യാപാരത്തിനും വേണ്ടി അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

'പിടികൂടിയ കടല്‍ക്കൊള്ളക്കാരുമായി ഐ.എന്‍.എസ് മാര്‍ച്ച് 23 ന് മുംബൈയിലേക്ക് എത്തി. 2022 ലെ മാരിടൈം ആന്റി പൈറസി ആക്റ്റ് പ്രകാരം കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇവരെ ലോക്കല്‍ പൊലീസിന് കൈമാറി'. നാവിക സേന അറിയിച്ചു.

മാര്‍ച്ച് 15 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ 40 മണിക്കൂര്‍ നീണ്ടു. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍-ഇന്ത്യന്‍ ഓഷ്യന്‍ റീജിയനില്‍ നിന്ന് യു.കെ.എം.ടി.ക്ക് (യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രൈഡ് ഓപ്പറേഷന്‍) ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്. അറബിക്കടലില്‍ വെച്ച് ഐ.എന്‍.എസ് കൊല്‍ക്കത്ത പൈറേറ്റ് ഷിപ്പ് എക്സ്-എംവിറ്യൂവിനെ തുടരുകയായിരുന്നു.

കടലിലൂടെ പോകുന്ന വ്യാപാരികളെ ഹൈജാക്ക് ചെയ്യുന്നതിനും കടല്‍ക്കൊള്ളയ്ക്കായും ഈ കപ്പല്‍ ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 15 ന് പുലര്‍ച്ചെയാണ് ഐ.എന്‍.എസ് കൊല്‍ക്കത്ത പൈറേറ്റ് കപ്പലിനെ ലക്ഷ്യം വെച്ചത്.

ഇന്ത്യന്‍ നാവികസേന കപ്പലിലെ ആയുധങ്ങള്‍, വെടിമരുന്ന്, നിരോധിത വസ്തുക്കള്‍ തുടങ്ങുയവ നീക്കം ചെയ്യുകയും കപ്പല്‍ സുരക്ഷിതമാക്കുകയും ചെയ്തു. തുടര്‍ന്ന് നാവികസേനാ സംഘം കപ്പലിനെ യാത്രയ്ക്ക് ഉതകുന്ന രീതിയിലാക്കി.

TAGS :

Next Story