Quantcast

നയൻതാരയും വിഗ്നേഷും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ല; തമിഴ്‌നാട് ആരോഗ്യവകുപ്പ്‌

വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-26 15:46:10.0

Published:

26 Oct 2022 3:44 PM GMT

നയൻതാരയും വിഗ്നേഷും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ല; തമിഴ്‌നാട് ആരോഗ്യവകുപ്പ്‌
X

ചെന്നൈ: സിനിമാ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.

നയൻതാര- വിഗ്നേഷ് ദമ്പദികളുടെ വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. വാടക ഗർഭധാരണത്തിനുള്ള നിയമപരമായ കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഐ.സി.എം.ആര്‍ നിര്‍ദേശ പ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗര്‍ഭധാരണം നടത്തിയത്. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ടുവന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം, ഗര്‍ഭധാരണം നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐ.സി.എം.ആര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതേതുടർന്ന് ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

TAGS :

Next Story