Quantcast

ജനാധിപത്യം പഠിക്കേണ്ട! പത്താം ക്ലാസിലെ പാഠഭാഗം ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

ശാസ്ത്ര പുസ്തകത്തിൽനിന്ന് പിരിയോഡിക് ടേബിളും ഒഴിവാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-01 13:52:42.0

Published:

1 Jun 2023 1:21 PM GMT

NCERT drops chapters on democracy, periodic table and source of energy from class 10 textbook, NCERT drops chapter on democracy from class 10 textbook, NCERT, democracy
X

ന്യൂഡൽഹി: വീണ്ടും പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി എൻ.സി.ഇ.ആർ.ടി. പത്താം ക്ലാസിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതാണ് പുതിയ വാർത്ത. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനാണ് നടപടിയെന്നാണ് എൻ.സി.ഇ.ആർ.ടി നൽകുന്ന വിശദീകരണം.

പത്താം ക്ലാസിലെ 'ജനാധിപത്യ രാഷ്ട്രീയം' എന്ന പാഠഭാഗത്തിലാണ് എൻ.സി.ഇ.ആർ.ടിയുടെ കൈക്കടത്തൽ. പുതുതായി പുറത്തിറക്കിയ പാഠപുസ്തകത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

ഇതോടൊപ്പം ശാസ്ത്ര പാഠ്യപദ്ധതിയിലും വൻ പരിഷ്‌ക്കരണങ്ങളുണ്ട്. പിരിയോഡിക് ഡേബിൾ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. മൂലകങ്ങളുടെ പിരിയോഡിക് വർഗീകരണം, ഊർജ സ്രോതസുകൾ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

പഠനഭാരമാണ് പുതിയ പരിഷ്‌ക്കരണത്തിന് എൻ.സി.ഇ.ആർ.ടി പറയുന്ന പ്രധാന ന്യായം. അപ്രസക്തം, പഠിക്കാൻ പ്രയാസം, ആവർത്തനം തുടങ്ങിയ കാരണങ്ങളും പറയുന്നുണ്ട്. അതേസമയം 11, 12 ക്ലാസുകളിൽ ചോയ്‌സായി ഇവ വിദ്യാർത്ഥികൾക്ക് പഠിക്കാമെന്നാണ് വിശദീകരണം. പത്താം ക്ലാസിനുശേഷം ആർട്‌സ്, ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കുന്നവർക്ക് ജനാധിപത്യത്തെക്കുറിച്ച് പഠിക്കാം. സയൻസ് തിരഞ്ഞെടുക്കുന്നവർക്ക് പിരിയോഡിക് ടേബിൾ പഠിക്കുകയും ചെയ്യാമെന്നാണ് പറയുന്നത്.

ഇതിനുമുൻപും പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളുമായി ഇത്തവണ എൻ.സി.ഇ.ആർ.ടി വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 12-ാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് മുഗൾ സാമ്ര്യാജ്യം, ശീതയുദ്ധം, ജനാധിപത്യവും നാനാത്വവും, ജനകീയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും, 11-ാം ക്ലാസിൽനിന്ന് ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങളെല്ലാം ഒഴിവാക്കിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം പത്താം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് പരിണാമശാസ്ത്രത്തെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതും വിമർശനം വിളിച്ചുവരുത്തിയിരുന്നു.

Summary: NCERT drops chapters on democracy, periodic table and source of energy from class 10 textbook

TAGS :

Next Story