Quantcast

ഹാരപ്പൻ സംസ്‌കാരത്തെയും വെട്ടി; സിന്ധു-സരസ്വതി നാഗരികതയെന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി ചരിത്ര പാഠപുസ്തകം

ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ദലിത് എന്ന വാക്കിന്റെ നിർവചനവും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 July 2024 9:28 AM GMT

ഹാരപ്പൻ സംസ്‌കാരത്തെയും വെട്ടി; സിന്ധു-സരസ്വതി നാഗരികതയെന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി ചരിത്ര പാഠപുസ്തകം
X

ന്യൂഡൽഹി: ഹാരപ്പൻ സംസ്‌കാരത്തെ 'സിന്ധു-സരസ്വതി നാഗരികത' എന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി. ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ഹാരപ്പൻ സംസ്‌കാരത്തെ തിരുത്തിയത്. 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന പേരിൽ കഴിഞ്ഞദിവസമാണ് പുസ്തകമിറങ്ങിയത്.

സരസ്വതി നദിയെക്കുറിച്ചും യൂണിറ്റ് ഉപശീർഷകത്തിൽ പരാമർശിക്കുന്നുണ്ട്. സരസ്വതി നദി അപ്രത്യക്ഷമായില്ലെന്നും ഇന്ത്യയിൽ 'ഗഗ്ഗർ' എന്ന പേരിലും പാകിസ്താനിൽ 'ഹക്ര' എന്ന പേരിലും നദി ഒഴുകുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. 'ഋഗ്വേദ'ത്തിൽ സരസ്വതി നദിയെപ്പറ്റിയുള്ള പരാമർശത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ സരസ്വദി നദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തിൽ പറയുന്നു.എന്നാൽ പഴയ പാഠപുസ്തകങ്ങളിൽ സരസ്വതി നദി വറ്റിവരണ്ടതായി പരാമർശിക്കുന്നില്ല.

ഇന്ത്യക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കുന്നതിന് സംവിധാനമുണ്ടായിരുന്നതായും പാഠപുസ്തകത്തിലുണ്ട്. ഗ്രീനിച്ച് മെറിഡിയൻ നിശ്ചയിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നെ 'ഉജ്ജയിനി മെറിഡിയൻ' എന്ന് വിളിക്കുന്നപ്പെടുന്ന ഒരു 'പ്രൈം മെറിഡിയൻ' ഇന്ത്യക്ക് ഉണ്ടായിരുന്നെന്നും പുസ്തകത്തിലുണ്ട്. പർവതങ്ങളെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള ഭൂമിശാസ്ത്ര വിഭാഗത്തിൽ കാളിദാസന്റെ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാളിദാസന്റെ കുമാര സംഭവവും അതിലെ ഹിമാലയൻ പരാമർശവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ദലിത് എന്ന വാക്കിന്റെ നിർവചനവും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. നിരവധി സംസ്‌കൃത പദങ്ങളും പാഠപുസ്തകത്തിലുണ്ട്. സംസ്‌കൃത പദങ്ങളുടെ ഉച്ചാരണം സംബന്ധിച്ച ഒരു കുറിപ്പ് തന്നെ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.

TAGS :

Next Story