Quantcast

'എന്നെ വിളിക്കരുത്; മെസേജ് അയക്കരുത്'-ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന് സുപ്രിയ സുലെ

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വഴി തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Aug 2024 9:36 AM GMT

NCP MP Supriya Sule says her phone and WhatsApp hacked
X

സുപ്രിയ സുലെ

മുംബൈ: മൊബൈൽ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന് ശരത് പവാർ എൻ.സി.പി എം.പി സുപ്രിയ സുലെ. സുലെ എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം തേടി പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സുലെ അറിയിച്ചു.

ശരത് പവാറിന്റെ മകൾ കൂടിയായ സുലെ ബാരാമതിയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്. എം.പിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതായാണു വിവരമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയും മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഫോൺ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ആപ്പിളിൽനിന്നു സന്ദേശം ലഭിച്ചെന്നാണ് പി.ഡി.പി മാധ്യമ ഉപദേഷ്ടാവ് കൂടിയായ ഇൽതിജ വെളിപ്പെടുത്തിയത്. രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കുമെതിരെ ഉപയോഗിച്ചിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ സമ്മതിച്ച ചാര സോഫ്റ്റ്‌വെയർ കൂടിയാണ് പെഗാസസ് എന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

Summary: NCP MP Supriya Sule says her phone, WhatsApp hacked

TAGS :

Next Story