Quantcast

മുടിവെട്ടുന്നതിനിടെ വനിതയുടെ തലയിൽ തുപ്പി; ഹെയർസ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷൻ നോട്ടീസ്

സംഭവത്തിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനക്ക് നിർദേശം നൽകുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    7 Jan 2022 2:58 PM GMT

മുടിവെട്ടുന്നതിനിടെ വനിതയുടെ തലയിൽ തുപ്പി; ഹെയർസ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷൻ നോട്ടീസ്
X

മുടിവെട്ടുന്നതിനിടെ വനിതയുടെ തലയിൽ തുപ്പിയതിന് ഹെയർസ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയക്കുകയും സംഭവത്തിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനക്ക് നിർദേശം നൽകുകയും ചെയ്തു. ജനുവരി 11ന് കമ്മീഷൻ മുമ്പാകെ ഹാജരാകാനാണ് നിർദേശം. ഇദ്ദേഹം മുടി വെട്ടുന്നതിനിടെ സ്ത്രീയുടെ തലയിൽ തുപ്പിയതായി പറയപ്പെടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നടന്ന വർക്‌ഷോപ്പിനിടെയാണ് വിവാദ സംഭവം നടന്നത്. കേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കുകയായിരുന്നു ജാവേദ്, ഷാംപൂ ഉപയോഗിക്കാത്തതിനാൽ മുമ്പിൽ ചെയറിൽ വന്നിരുന്ന സ്ത്രീയുടെ മുടി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് 'ശ്രദ്ധിച്ച് കേൾക്കൂ? ജലക്ഷാമമുണ്ടെങ്കിൽ' എന്ന് പറഞ്ഞ് ജാവേദ് മുടിയിൽ തുപ്പുകയായിരുന്നുവെന്നാണ് ആരോപണം. ശേഷം അദ്ദേഹം മുടി പിരിച്ചിട്ടതും ഈ തുപ്പലിന് ജീവനുണ്ടെന്ന് പറഞ്ഞതും വിഡിയോയിൽ കാണാം. ഇതിനെ തുടർന്ന് സദസ്സിൽ നിന്ന് കയ്യടിയും പൊട്ടിച്ചിരിയും ഉയർന്നു. എന്നാൽ കസേരയിലിരുന്ന സ്ത്രീ അസ്വസ്ഥയായിരുന്നു.

ബാറൂത് നിവാസിയും വൻഷിക ബ്യൂട്ടി പാർലർ നടത്തുകയും ചെയ്യുന്ന പൂജ ഗുപ്തയെന്ന ഇവർ പിന്നീട് മാധ്യമങ്ങളെ കണ്ടിരുന്നു. ജാവേദ് ഹബീബിന്റെ വർക്‌ഷോപ്പിൽ പങ്കെടുത്തപ്പോൾ അദ്ദേഹം മോശമായി പെരുമാറിയെന്നും ഇവർ പറഞ്ഞിരുന്നു. വിഡിയോ വിവാദമായതോടെ ജാവേദ് ഹബീബ് മാപ്പു പറഞ്ഞിരുന്നു. പ്രഫഷണൽ വർക്‌ഷോപ്പുകൾ വളരെ ദീർഘസമയമുള്ളവയാണെന്നും അവ രസകരമാക്കാൻ ചെയ്തതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു.

TAGS :

Next Story