Quantcast

അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡി ടിവി മാനേജ്മെന്‍റ്

ചാനൽ നയങ്ങളിലും പ്രവർത്തനങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വിശദീകരണ കുറിപ്പില്‍ മാനേജ്മെന്‍റ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    25 Aug 2022 1:49 AM

അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡി ടിവി മാനേജ്മെന്‍റ്
X

ഡല്‍ഹി: എന്‍ഡി ടിവിയുടെ ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡി ടിവി മാനേജ്മെന്‍റ്. ചാനൽ നയങ്ങളിലും പ്രവർത്തനങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വിശദീകരണ കുറിപ്പില്‍ മാനേജ്മെന്‍റ് വ്യക്തമാക്കി.

എൻഡി ടിവിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഓഹരി വാങ്ങി എന്നാണ് അദാനി ഗ്രൂപ് അവകാശപ്പെടുന്നത്. അദാനി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡിന്‍റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഓഹരികൾ വാങ്ങിയത്‌. സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡി ടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി തങ്ങൾക്ക് കഴിയുമെന്നും അദാനി ഗ്രൂപ്പ് അവരുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എൻഡി ടിവി മാനേജ്മെന്‍റുമായി ചർച്ച നടത്തിയോ സമ്മതം വാങ്ങിയോ അല്ലെന്നാണ് എന്‍ഡി ടിവി സ്ഥാപക-പ്രൊമോട്ടർമാരായ പ്രണോയ് റോയിയും രാധികയും പറയുന്നത്.

എൻ‌ഡി ‌ടി‌വി അതിന്‍റെ മാധ്യമ നിലപാടുകിലും പ്രവർത്തനങ്ങിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഇതുവരെയുള്ള നയങ്ങളിൽ അഭിമാനത്തോടെ നിലകൊള്ളുന്നുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. സ്ഥാപകരുടെ ഷെയർഹോൾഡിങിൽ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എൻഡി ടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നുവെന്നും വിശദീകരണ കുറിപ്പിലുണ്ട്.

TAGS :

Next Story