Quantcast

എൻഡിഎ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സ്‌പീക്കറെ പിന്നീട് തീരുമാനിക്കും

മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ് കുമാറിന്റെ ഡിമാൻഡ്

MediaOne Logo

Web Desk

  • Updated:

    2024-06-09 02:36:46.0

Published:

9 Jun 2024 1:06 AM GMT

NDA Cabinet
X

ഡൽഹി: നരേന്ദ്ര മോദിയോടൊപ്പം പ്രധാന ക്യാബിനറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘടക കക്ഷി പാർട്ടികൾ നാമ നിർദേശം ചെയ്ത അംഗങ്ങളും അധികാരമേൽക്കും. സ്പീക്കറെ പിന്നീട് തീരുമാനിക്കും.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് സർക്കാർ രൂപീകരണം. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്. 12 എംപിമാരാണ് വിലപേശാനുള്ള ജെഡിയുവിന്റെ ആയുധം.

16 സീറ്റുള്ള ടിഡിപി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽ ജെ പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപെടുന്നു. 7 സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നു.

ബിഹാർ മുൻ മുഖ്യമന്ത്രി ജിതിൻ റാം മഞ്ചിയും മന്ത്രിസ്ഥാനം ഉറപ്പിച്ചവരിൽ ഉൾപ്പെടുന്നു . കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രിയാകും . ആറുവർഷം എംപിയായി സീനിയോറിറ്റി ഉള്ളതിനാൽ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് ലഭിക്കാനാണ് സാധ്യത. ജെപി നഡ്ഡ ,രാജ് നാഥ് സിങ് , നിതിൻ ഗഡ്കരി , മനോഹർ ലാൽ ഖട്ടർ , പിയുഷ് ഗോയൽ ,ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും.

നിർമ്മല സീതാരാമൻ മാറിനിൽക്കുകയും സ്‌മൃതി ഇറാനി പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അപ്‌നാദളിലെ അനുപ്രിയ പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ മന്ത്രിസഭാഅംഗങ്ങളും ഇന്ന്

TAGS :

Next Story