അസമിലും ബിജെപി മുന്നേറ്റം; 11 സീറ്റുകളിൽ മുന്നിൽ
ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
ഗുവാഹത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ അസമിലും എൻ.ഡി.എ മുന്നിൽ. ആകെയുള്ള 14 സീറ്റുകളിൽ 11 എണ്ണത്തിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
ഇതിൽ ഒമ്പത് സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. ഗുവാഹത്തിയിൽ ബിജെപിയുടെ ബിജുലി കലിത മേഥിയാണ് മുന്നിൽ. ജോർഹട്ട് മണ്ഡലത്തിൽ കോൺഗ്രസിന്റെ ഗൗരവ് ഗോഗോയി ആണ് മുന്നിൽ.
അസമിലെ 14 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി നയിക്കുന്ന എൻഡിഎ 14 ലോക്‌സഭാ സീറ്റുകളിൽ 12ലും കോൺഗ്രസ് ഒരു സീറ്റിലും എഐഡിയുഎഫ് ഒരു സീറ്റിലും വിജയിക്കുമെന്നായിരുന്നു ഇടിജി എക്‌സിറ്റ് പോൾ ഫലം. 9-11 സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്നും ഇൻഡ്യ 2- 4 വരെ സീറ്റുകൾ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചിരുന്നു.
Adjust Story Font
16