പ്രതിദിനം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് 300 ഓളം പേർ
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ആറ് ലക്ഷത്തിലധികം പേർ
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറ് ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക് സഭയിലെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. അതേ സമയം ഈ കാലയളവിൽ 4,177 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയിട്ടുള്ളത്.
വിദേശകാര്യമന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ പ്രകാരം 1,33,83,718 ഇന്ത്യൻ പൗരന്മാർ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. 2017 ൽ 1,33,049 പേരും 2018 ൽ 1,34,561 പേരും 2019ൽ 1,44,017 പേരും 2020ൽ 85,248 പേരും 2021 സെപ്തംബർ 30 വരെ 1,11,287 പേരുമാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത് 10,645 പേരാണ്. ഇതിൽ യു.എസിൽ നിന്ന് 227 ഉം പാക്കിസ്ഥാനിൽ നിന്ന് 7782 ഉം അഫ്ഗാനിസ്ഥാനിൽ നിന്ന് 795 ഉം ബംഗ്ലാദേശിൽ നിന്ന് 184 അപേക്ഷയുമാണ് ലഭിച്ചത്. 2016 ൽ 1106 ഉം 2017ൽ 817 ഉം 2018 ൽ 628 ഉം 2019 ൽ 987 ഉം 2020 ൽ 639 പേർക്കും ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്.
Adjust Story Font
16