നീറ്റ് പരീക്ഷാ ക്രമക്കേട്; പാർലമെൻ്റ് നിർത്തിവെച്ച് ചർച്ച ചെയ്യാനാവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ്
രാജ്യത്ത് "അപ്രഖ്യാപിത അടിയന്തരാവസ്ഥ" യെന്നും മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുകയാണെന്നും പ്രതിപക്ഷം
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകി കോൺഗ്രസ്. എം.പിമാരായ സയ്യിദ് നസീർ ഹുസൈൻ, മാണിക്കം ടാഗോർ, രഞ്ജീത് രഞ്ജൻ എന്നിവരാണ് പാർലമെന്റ് നിർത്തി വെച്ച് വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നസീർ ഹുസൈനും രഞ്ജനും രാജ്യസഭയിൽ നോട്ടീസ് നൽകിയപ്പോൾ ലോക്‌സഭയിൽ മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്.
പാർലമെൻ്റിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി നടത്തിയ അടിയന്തരാവസ്ഥാ പരാമർശങ്ങളെ പ്രതിപക്ഷം അപലപിച്ചു. ഇത് സർക്കാർ എഴുതിയ കള്ളക്കഥകൾ നിറഞ്ഞ തിരക്കഥയാണെന്നും പ്രതിപക്ഷം വിമർശിച്ചു. രാജ്യത്ത് "അപ്രഖ്യാപിത അടിയന്തരാവസ്ഥ" ഉണ്ടെന്നും മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Next Story
Adjust Story Font
16