Quantcast

നീറ്റ് പരീക്ഷാ ക്രമക്കേട്; ഇടപെട്ട് ഡൽഹി ഹൈക്കോടതിയും

നേരത്തെ കൊൽക്കത്ത ഹൈക്കോടതി എൻ ടി എ യോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-09 07:04:26.0

Published:

8 Jun 2024 11:19 AM GMT

delhi highcourt
X

കോഴിക്കോട്: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതിയും. അടുത്ത ബുധനാഴ്ചക്കകം വിശദീകരണം നൽകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെട്ടു. നേരത്തെ കൊൽക്കൊത്ത ഹൈക്കോടതി എൻ ടി എ യോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്രത്തിന് കത്തയച്ചു

നീറ്റ് റിസൾട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാത്ഥികൾക്ക് 718,719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പരീക്ഷക്ക് ആവശ്യമായ സമയം ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് സാധാരണ ലഭിക്കാനിടയില്ലാത്ത 718,719 മാർക്കുകൾ ലഭിച്ചതെന്നുമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം.

2018 ൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട പരാതിയിലെ സുപ്രിം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ ടി എ വിശദീകരിച്ചിരുന്നു. ഈ ഉത്തരവ് നീറ്റ് പരീക്ഷക്ക് ബാധകമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഡൽഹി ഹൈക്കോടതിയുടെയും കൊൽക്കൊത്ത ഹൈക്കോടതിയുടെയും ഇടപെടലുണ്ടായത്.

ശ്രേയൻസി താക്കൂർ എന്ന വിദ്യാർത്ഥിനി അമ്മ മുഖേനെ നൽകിയ ഹരജിയിലാണ് അടുത്ത വാദം കേൾക്കുന്ന ബുധനാഴ്ചക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്..നേരത്തെ കൊൽക്കൊത്ത ഹൈക്കോടതിയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് പത്തു ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ വി ഡി സതീശൻ കേന്ദ്ര ഹയർ എഡ്യൂക്കേഷൻ ഹെൽത്ത് ആൻഡ് ഫാമിലി മന്ത്രാലയങ്ങൾക്ക് കത്തയച്ചു.

TAGS :

Next Story