നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്
ദേശീയ തലത്തിലെ ഉയർന്ന റാങ്കുകാരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് മൂന്നുപേർ പങ്കിട്ടു. കാർത്തിക ജി.നായർ (മഹാരാഷ്ട്ര), മൃണാൾ കുട്ടേരി (തെലങ്കാന), തൻമയ് ഗുപ്ത (ഡൽഹി) എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. neet.nta.nic.in, ntaresults.ac.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും.
ദേശീയ തലത്തിലെ ഉയർന്ന റാങ്കുകാരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും. കഴിഞ്ഞ സെപ്റ്റംബർ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. ഈ വർഷം 16 ലക്ഷത്തിലേറെ പേർ പരീക്ഷയെഴുതി.
Next Story
Adjust Story Font
16