Quantcast

നീറ്റ് പരീക്ഷ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ

രണ്ടിടത്ത് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    16 Jun 2024 1:08 PM

Published:

16 Jun 2024 8:43 AM

NEET
X

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ. രണ്ടിടത്ത് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ധർമ്മേന്ദ്രപ്രധാൻ പറഞ്ഞു. നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.

67 വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാം റാങ്കിൽ എത്തിയതോടെയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടാക്കാട്ടി വിദ്യാർത്ഥികളടക്കം രംഗത്തെത്തിയത്.

എവിടെയാണ് എങ്ങനെയാണ് ക്രമക്കേട് നടന്നതെന്ന വിവരം കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്നായിരുന്നു ആരോപണം. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘത്തിലെ അഞ്ചുപേർ ഗുജറാത്തിൽ പിടിയിലായിരുന്നു.

വ്യാപക പരാതി ഉയർന്നതിന് പിന്നാലെ പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കാനും റീ ടെസ്റ്റ് നടത്താനും സുപ്രിം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ എൻ.ടി.എക്ക് സുപ്രിംകോടതി നോട്ടീസുമയച്ചിട്ടുണ്ട്.

TAGS :

Next Story