നീറ്റ്- പിജി കൗൺസിലിങ്; ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ഡോക്ടർമാർ മാർച്ച് നടത്തുന്നു
രാവിലെ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർക്കെതിരെ സ്വീകരിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാർച്ച് ദേശീയപാതയിൽ പൊലീസ് തടഞ്ഞു
നീറ്റ്- പിജി കൗൺസിലിങ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് റസിഡന്റ് ഡോക്ടർമാർ മാർച്ച് നടത്തുന്നു. രാവിലെ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർക്കെതിരെ സ്വീകരിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാർച്ച് ദേശീയപാതയിൽ പൊലീസ് തടഞ്ഞു.
റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പൊലീസ് നേരത്തെ തടഞ്ഞിരുന്നു. എന്നാല്‍ ഡോക്ടേഴ്‌സ് പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനിടയാണ് ഡല്‍ഹി പൊലീസിന്റെ നടപടി.
നീറ്റ് പിജി കൗൺസിലിങ് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് പ്രതിഷേധത്തിനുകാരണം. രാവിലെ 10 മണിയോടെയാണ് റോഡിലിരുന്ന് ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തി. എന്നാൽ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ ഡോക്ടർമാരെ അറിയിച്ചത്.
Adjust Story Font
16