Quantcast

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കൂടുതൽ തെളിവുകൾ കണ്ടെത്തി

എൻ.ടി.എയുടെ ശ്രമം ശ്രദ്ധ തിരിക്കാൻ വേണ്ടിയെന്ന് കോൺഗ്രസ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    17 Jun 2024 7:51 AM GMT

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കൂടുതൽ തെളിവുകൾ കണ്ടെത്തി
X

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ചോദ്യപേപ്പറുകൾക്കായി നൽകിയ ആറ് ചെക്കുകൾ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്.

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തിയത്. നീറ്റ് ചോദ്യ പേപ്പർ ചോർത്തിയ സംഘം ഓരോ പരീക്ഷാർഥികളിൽ നിന്നും 30 ലക്ഷം വെച്ച് കൈപ്പറ്റി എന്നാണ് ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ കണ്ടെത്തൽ.

ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് തേടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ചില വിവരങ്ങൾ തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അതിനിടെ എൻ.ടി.എക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു. പരീക്ഷയിലെ ക്രമക്കേടിൽ എൻ.ടി.എ കുറ്റപ്പെടുത്തുന്നത് എൻ.സി.ഇ.ആർ.ടിയെ ആണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്‌സിൽ കുറിച്ചു. എൻ.ടി.എയുടെ ശ്രമം ശ്രദ്ധ തിരിക്കാൻ വേണ്ടിയെന്നും കോൺഗ്രസ് ആരോപിച്ചു.

TAGS :

Next Story