Quantcast

'ജാർഖണ്ഡിൽ ബിജെപി വിജയിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല': ഹിമന്ത ബിശ്വ ശർമ

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് സംസ്ഥാനത്ത് 24 സീറ്റുകൾ മാത്രമാണ് നേടാനായത്

MediaOne Logo

Web Desk

  • Published:

    24 Nov 2024 2:43 PM GMT

Himanta Biswa Sarma
X

ന്യൂഡൽഹി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഹേമന്ത് സോറൻ്റെ ജെഎംഎമ്മിൻ്റെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്ത് വിജയം നേടിയത്. തുടർച്ചയായി രണ്ടാം തവണയാണ് ജെഎംഎം ജാർഖണ്ഡിൽ അധികാരത്തിലെത്തുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകൾ മാത്രമാണ് നേടാനായത്. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളിലൊരാളായിരുന്നു ഹിമന്ത ബിശ്വ ശർമ.

'മാധ്യമങ്ങൾ ജാർഖണ്ഡിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം, ഇത് ബുദ്ധിമുട്ടുള്ള സംസ്ഥാനമാണെന്നാണ് ഞാൻ പറഞ്ഞിരുന്നത്. ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഞങ്ങളുടെ പാർട്ടിക്ക് അവിടെ മത്സരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, പക്ഷേ ഞങ്ങൾ നന്നായി പ്രവർത്തിച്ചു.'- ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'നുഴഞ്ഞുകയറ്റത്തിനെതിരെ പ്രവർത്തിക്കേണ്ടത് സർക്കാരിൻ്റെ ഭരണഘടനാപരമായ കടമയാണ്. ഒരു സർക്കാരും നുഴഞ്ഞുകയറ്റത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്, കാരണം അതിൻ്റെ അന്തിമഫലം ജനസംഖ്യാപരമായ മാറ്റമായിരിക്കും, അത് എല്ലാവരെയും ബാധിക്കും.'- അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ച ബിജെപി സ്ഥാനാർഥികളോട് പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ കടമ നിർവഹിക്കാനും നുഴഞ്ഞുകയറ്റ പ്രശ്നം നിയമസഭയിൽ ഉന്നയിക്കാനും ശർമ ആവശ്യപ്പെട്ടു.

TAGS :

Next Story