Quantcast

പ്രവർത്തക സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്; ശശി തരൂരിനും സച്ചിൻ പൈലറ്റിനും ഇടം

39 അംഗ പ്രവർത്തക സമിതിയെ ആണ് പ്രഖ്യാപിച്ചത്.

MediaOne Logo

abs

  • Updated:

    2023-08-20 08:56:34.0

Published:

20 Aug 2023 8:40 AM GMT

പ്രവർത്തക സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്; ശശി തരൂരിനും സച്ചിൻ പൈലറ്റിനും ഇടം
X

ന്യൂഡൽഹി: പ്രവർത്തക സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മുൻ പ്രസിഡണ്ടുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച തിരുവനന്തപുരം എംപി ശശി തരൂരും രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിൽ ഇടംപിടിച്ചു. 2022 ഒക്ടോബറില്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഖാര്‍ഗെ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കുന്നത്.

കേരളത്തിൽനിന്ന് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പിൽ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു.



അധിർ രഞ്ജൻ ചൗധരി, അംബിക സോണി, മീരാ കുമാർ, ദിഗ്‌വിജയ് സിങ്, പി ചിദംബരം, മുകുൾ വാസ്‌നിക്, ആനന്ദ് ശർമ്മ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, ജയ്‌റാം രമേശ്, രൺദീപ് സിങ് ഹൂഡ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കൾക്ക് പ്രവർത്തക സമിതിയിലും മറ്റു സമിതികളിലും ഇടം ലഭിച്ചു എന്നതാണ് ശ്രദ്ധേയം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ കൂടിയാണ് കോൺഗ്രസ് തീരുമാനം.


TAGS :

Next Story