Quantcast

4,200 കോടി ചെലവഴിച്ച് ആദായനികുതി പോർട്ടൽ മാറ്റിയതെന്തിനെന്ന് ശശി തരൂർ; 'കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി'

ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-07-06 16:12:49.0

Published:

6 July 2021 4:10 PM GMT

4,200 കോടി ചെലവഴിച്ച് ആദായനികുതി പോർട്ടൽ മാറ്റിയതെന്തിനെന്ന് ശശി തരൂർ; കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി
X

4,200 കോടി രൂപ ചെലവഴിച്ചിട്ടും ആദായനികുതി പോർട്ടൽ ഉപയോഗ സൗഹൃദമാക്കാൻ സർക്കാറിനായില്ലെന്ന്​ കുറ്റപ്പെടുത്തി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. പകരം കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്.

പുതിയ പോർട്ടലിന്റെ മിക്കവാറും എല്ലാ ഘടകങ്ങളും പ്രവർത്തനരഹിതമാണ്. ലോഗിങ്ങിന്​ കൂടുതൽ സമയമെടുക്കുന്നുവെന്നും ശശി തരൂർ പരാതി ഉന്നയിച്ചു. പഴയ പോർട്ടൽ വർഷങ്ങളായി സുഗമമായി പ്രവർത്തിക്കുമ്പോൾ എന്തിനാണ് മാറ്റാൻ സർക്കാർ തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക വർഷം അവസാനിക്കുന്നതിന്​ തൊട്ടുമുമ്പോ പുതിയ വർഷത്തിന്റെ തുടക്കത്തിലോ പോർട്ടൽ ആരംഭിക്കുന്നതായിരുന്നു ബുദ്ധിപൂർവം ചെയ്യേണ്ടിയിരുന്നത്​​. ഇത്രയും കോടി മുടക്കി പരിഷ്​കരിച്ചത്​ എന്തിനെന്ന്​ വ്യക്തമാക്കണമെന്നും ശശി തരൂർ പറഞ്ഞു.


TAGS :

Next Story