Quantcast

'എന്റെ പാർലമെന്റ് എന്റെ അഭിമാനം'- ഹാഷ്ടാഗുമായി പ്രധാനമന്ത്രി

''പുതിയ പാർലമെന്റ് മന്ദിരത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളും''

MediaOne Logo

Web Desk

  • Updated:

    2023-05-26 13:38:22.0

Published:

26 May 2023 1:29 PM GMT

Central Vista, narendra modi
X

ന്യൂഡില്‍ഹി: 'എന്റെ പാർലമെന്റ് എന്റെ അഭിമാനം' എന്ന ഹാഷ്ടാഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് പ്രധാനമന്ത്രി ക്യാമ്പയിന് തുടക്കമിട്ടത്. എല്ലാവരോടും പുതിയ പാർലമെന്റ് ദൃശ്യങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ചാണ് മോഡിയുടെ ട്വീറ്റ്. സ്വന്തം ശബ്ദത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തേക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു.

മെയ് 28ന് രാവിലെ 7.30 ന് പ്രത്യേക പൂജകളോടെയാണ് പാർലമെന്‍റ് ഉദ്ഘാടനത്തിന്‍റെ ആദ്യഘട്ട ചടങ്ങുകൾ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പൂജയിൽ പങ്കെടുക്കും. പൂജയ്ക്കു ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും. ഇതിനു പിന്നാലെ പുതിയ പാർലമെന്റിനകത്ത് നടക്കുന്ന പ്രാർത്ഥനകളോടെ ആദ്യഘട്ടം അവസാനിക്കും. പന്ത്രണ്ട് മണിക്ക് ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും. പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും. പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയാണ്. ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും.

അതെസമയം ചെങ്കോലുമായി ബന്ധപ്പെട്ട് വിവാദം ശക്തമാവുകയാണ്. ബിജെപി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമെന്ന വാദത്തിന് തെളിവില്ല എന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് എന്തുകൊണ്ടാണ് ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇത്രയധികം വെറുക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു.

TAGS :

Next Story