ഉദ്ദവ്-ഷിൻഡെ ശിവസേനകൾക്ക് പുതിയ പേര്; ഒരു വിഭാഗത്തിന് പാർട്ടി ചിഹ്നവുമായി
തീപന്തമാണ് ഉദ്ദവ് പക്ഷത്തിന് അനുവദിച്ചിരിക്കുന്ന പാർട്ടി ചിഹ്നം
ന്യൂഡൽഹി: ശിവസേന ഉദ്ദവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ പേരുകൾ അനുവദിച്ചു. ഉദ്ദവ് വിഭാഗം ഇനി ശിവസേന ബാലസാഹബ് താക്കറെ എന്ന പേരിൽ അറിയപ്പെടും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ബാലസബ് ശിവസേന എന്ന പേരാണ് അനുവദിച്ചിരിക്കുന്നത്.
ഉദ്ദവ് വിഭാഗത്തിന്റെ പാർട്ടി ചിഹ്നവും തീരുമാനമായിട്ടുണ്ട്. തീപന്തം ആണ് കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ, ഷിൻഡെ വിഭാഗത്തിന്റെ ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഷിൻഡെ നേരത്തെ നിർദേശിച്ചിരുന്ന ഗദ, തൃശൂർ തുടങ്ങിയ ചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയായിരുന്നു. രണ്ടും മതചിഹ്നങ്ങളാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉദ്ദവ് വിഭാഗം മൂന്നുവീതം പേരുകളും ചിഹ്നങ്ങളുമാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ശിവസേന ബാലസാഹബ് താക്കറെയ്ക്കായിരുന്നു ആദ്യ പരിഗണന. ഇതു തന്നെ കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. ശിവസേന ഉദ്ദവ് ബാലസാഹബ് താക്കറെ, ശിവസേന ബാലസാഹബ് പ്രബോധങ്കർ താക്കറെ എന്നിവയാണ് മറ്റു പേരുകൾ.
പാർട്ടി പേരിനെയും ചിഹ്നത്തെയും ചൊല്ലി ഇരുവിഭാഗങ്ങളും നിയമയുദ്ധം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നടപടി. ഔദ്യോഗിക നാമത്തിനും ചിഹ്നത്തിനും വേണ്ടിയായിരുന്നു ഇരുവിഭാഗവും തമ്മിലടിച്ചത്. എന്നാൽ, പേരും ചിഹ്നവും കോടതി മരവിപ്പിച്ചു. കോടതി നടപടിക്കെതിരെ ഷിൻഡെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Summary: The Uddhav Thackeray faction of Shiv Sena will now be known as Shiv Sena Uddhav Balasaheb Thackeray and its new party symbol will be the torch and the faction led by Maharashtra Chief Minister Eknath Shinde will be called Balasahebachi Shiv Sena
Adjust Story Font
16