Quantcast

'നവദമ്പതികൾ വേഗത്തിൽ പ്രസവിക്കണം' മണ്ഡല പുനര്‍വിഭജനം തടയാൻ നിർദ്ദേശങ്ങളുമായി സ്റ്റാലിൻ

2026ൽ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭാ സീറ്റുകൾ പുനർനിർണയിക്കും.

MediaOne Logo

Web Desk

  • Published:

    3 March 2025 9:40 AM

നവദമ്പതികൾ വേഗത്തിൽ പ്രസവിക്കണം മണ്ഡല പുനര്‍വിഭജനം തടയാൻ നിർദ്ദേശങ്ങളുമായി സ്റ്റാലിൻ
X

ചെന്നൈ: നവദമ്പതികളോട് വേഗത്തിൽ പ്രസവിക്കാൻ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'നവദമ്പതികളോട് ആവശ്യമുള്ളത്ര സമയമെടുക്കാൻ മുൻപ് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇനി അങ്ങനെ അല്ല. ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡല പുനനിര്‍ണയം നടത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങൾ തുടങ്ങികഴിഞ്ഞു. ഇത് തടയുവാൻ തമിഴ് സ്ത്രീകൾ പ്രസവിക്കണം, മക്കൾക്ക് തമിഴ് പേരും വെയ്ക്കണം.' മുഖ്യമന്ത്രി പറഞ്ഞു. 2026ൽ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭാ സീറ്റുകൾ പുനർനിർണയിക്കും. തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങൾ 31എണ്ണമായി കുറയുമെന്നാണ് വിവരം. വർഷങ്ങളായി കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്‌നാട് പോലെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മണ്ഡല പുനര്‍വിഭജനം പ്രതികൂലമായി ബാധിക്കുമെന്ന് സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, ബിജെപിയുടെ വക്താവ് സി ആർ കേശവൻ സ്റ്റാലിന്റെ പരാമർശങ്ങളെ പരിഹസിച്ചു . ജനസംഖ്യാ അവകാശങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വെല്ലുവിളിക്കാൻ ഡിഎംകെയ്ക്ക് ധൈര്യമുണ്ടോയെന്നും കേശവൻ ചോദിച്ചു, ഇത് സ്റ്റാലിൻ്റെ നിലപാടിന് നേർ വിരുദ്ധമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

TAGS :

Next Story