അസം പൊലീസ് വെടിവെപ്പ്; എ.എൻ.ഐ ഔദ്യോഗിക ഭാഷ്യം മാത്രം റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോപണം
ഇന്നലെ അസമിൽ ഗ്രാമീണർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തത് പക്ഷപാതിത്വപരമായെന്ന് ആരോപണം. വെടിവെപ്പ് നടന്ന് 24 മണിക്കൂറിനുള്ളിൽ സംഭവത്തെ കുറിച്ച് വന്ന എ.എൻ.ഐ റിപ്പോർട്ടുകളിലും ട്വീറ്റുകളിലും ഔദ്യോഗിക ഭാഷ്യമോ പൊലീസ് ഭാഷ്യമോ മാത്രമേയുള്ളൂവെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ട്വിറ്ററിൽ കുറിച്ചു.
ഇരകളുടെ ഭാഗത്ത് നിന്ന് ഒരു റിപ്പോർട്ട് പോലും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. "ഇത് വാർത്ത ഏജൻസിയോ അതോ പാർട്ടി വക്താവോ? "- അദ്ദേഹം ചോദിക്കുന്നു. അസമിൽ പൊലീസ് വെടിവെപ്പ് നടന്ന് പത്തോളം ട്വീറ്റുകളാണ് ഈ വിഷയത്തിൽ എ.എൻ.ഐയുടേതായിട്ടുള്ളത്. ഇതിൽ എവിടെയും ഇരകളുടെ ഭാഷ്യം റിപ്പോർട്ട് ചെയ്യുന്നില്ല.
അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെയാണ് ഇന്നലെ ക്രൂരമായ അതിക്രമം നടന്നത്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും ഗ്രാമീണനെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു വീണ ഗ്രാമീണന്റെ ശരീരത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടി വീണ് ചവിട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു.
Adjust Story Font
16