ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥയെ പൊലീസ് കസ്റ്റഡിയിലെടുത്തു
മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷമാണ് ന്യൂസ് ക്ലിക്ക് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്ഥ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം ഇന്ന് റെയ്ഡ് നടന്നിരുന്നു.
ഇന്ന് പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകായസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്.
Adjust Story Font
16