Quantcast

യാത്രക്കാര്‍ നോക്കിനില്‍ക്കെ കൂറ്റന്‍മലയിടിഞ്ഞു റോഡിലേക്ക്; വീഡിയോ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    10 Aug 2021 5:51 AM GMT

യാത്രക്കാര്‍ നോക്കിനില്‍ക്കെ കൂറ്റന്‍മലയിടിഞ്ഞു റോഡിലേക്ക്; വീഡിയോ
X

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലും തൊട്ടടുത്ത സംസ്ഥാനങ്ങളിലുമെല്ലാം മഴ തകര്‍ത്തു പെയ്യുകയാണ്. കനത്ത മഴക്കൊപ്പം ഇടിമിന്നലും മണ്ണിടിച്ചിലും കൂടിയായതോടെ ദുരന്തവാര്‍ത്തകള്‍ മാത്രമാണ് കേള്‍ക്കാനുള്ളത്.

ഇന്ന് ഉത്തരാഖണ്ഡിലെ തോട്ടാ ഘാട്ടിക്കടുത്തുള്ള ദേശീയപാത 58 (ഋഷികേശ്-ശ്രീനഗർ) മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു. യാത്രക്കാര്‍ നോക്കിനില്‍ക്കെ കൂറ്റന്‍ മലയിടിഞ്ഞു വീഴുകയായിരുന്നു. വലിയ പാറക്കഷണങ്ങളും മണ്ണും പൊടിയുമൊക്കെയായി ഒന്നും കാണാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഉത്തര്‍പ്രദേശിനെയും സാരമായി ബാധിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യോമനിരീക്ഷണം നടത്തുകയും ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തതായും ഔദ്യോഗിക വക്താവ് അറിയിച്ചു. പ്രളയക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി പൊതു പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിലും മഴ വ്യാപക നാശം വിതച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജാർഗ്രാമിലേക്കുള്ള യാത്രയിൽ ഹൗറ ജില്ലയിലെ ഉദയനാരായൺപൂരിലെ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. ബംഗാളിലെ ഏഴ് ജില്ലകളിൽ കുറഞ്ഞത് 23 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

TAGS :

Next Story