ബംഗാളില്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികളെ അക്രമിച്ചതായി ആരോപണം
ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതിയെ നിയോഗിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘത്തെ അക്രമിച്ചതായി ആരോപണം. ജാദവ്പൂരിലാണ് സംഘത്തിന് നേരെ അക്രമമുണ്ടായത്.
ജാദവ്പൂരില്‍ 40 വീടുകളാണ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടത്. ഈ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ഞങ്ങളെ ഒരു വിഭാഗം ഗുണ്ടകള്‍ അക്രമിക്കുകയായിരുന്നു-മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതിയെ നിയോഗിച്ചത്. സംഘര്‍ഷം നടന്ന പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷമുണ്ടായത്. അക്രമങ്ങളില്‍ 12 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നിരവധി വീടുകളും കടകളും തകര്‍ക്കപ്പെട്ടതായാണ് ബി.ജെ.പിയുടെ ആരോപണം.
Adjust Story Font
16