Quantcast

ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കിയാല്‍ 25 ലക്ഷം; ഡി കമ്പനിയെ പൂട്ടാന്‍ എന്‍.ഐ.എ

ഡി കമ്പനിയിലെ പ്രധാനികളെ കുറിച്ച് വിവരം നൽകുന്നവർക്കും പ്രതിഫലം നൽകും.

MediaOne Logo

Web Desk

  • Updated:

    2022-09-01 06:14:37.0

Published:

1 Sep 2022 6:12 AM GMT

ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കിയാല്‍ 25 ലക്ഷം; ഡി കമ്പനിയെ പൂട്ടാന്‍ എന്‍.ഐ.എ
X

അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എൻ.ഐ.എ. ഡി കമ്പനിയിലെ പ്രധാനികളെ കുറിച്ച് വിവരം നൽകുന്നവർക്കും പ്രതിഫലം നൽകും.

ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് നല്‍കുക. അനീസ്, ചിക്ന, മേമൻ എന്നിവരെ കുറിച്ച് വിവരം നല്‍കിയാല്‍ 15 ലക്ഷം രൂപ പ്രതിഫലം നല്‍കും. 1993ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് യുഎൻ സുരക്ഷാ കൗൺസിൽ നേരത്തെ 25 മില്യൺ ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്. 2003ലായിരുന്നു ഇത്.

ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍.ഐ.എ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്‌.ഐയുടെ സഹായത്തോടെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണിത്. അന്വേഷണത്തിന്റെ ഭാഗമായി 29 സ്ഥലങ്ങളിൽ എൻ.ഐ.എ ഈ വർഷം മേയിൽ റെയ്ഡ് നടത്തി. എൻ.ഐ.എ കേസിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ആയുധക്കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മാണം, അധോലോക ഗുണ്ടാപ്രവര്‍ത്തനങ്ങള്‍, ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കൃത്യങ്ങളില്‍ ഡി കമ്പനി ഏര്‍പ്പെട്ടുവരുന്നതായി എഫ്‌.ഐ.ആറില്‍ പറയുന്നു.

TAGS :

Next Story