Quantcast

എൻഐഎക്ക് വിശാല അധികാരം; 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റുകൾ തുടങ്ങും-അമിത് ഷാ

കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-10-27 11:46:10.0

Published:

27 Oct 2022 11:37 AM GMT

എൻഐഎക്ക് വിശാല അധികാരം; 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റുകൾ തുടങ്ങും-അമിത് ഷാ
X

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. ലഹരി ഇടപാടുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ തടയാനുള്ള നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വെർച്വലായി യോഗത്തെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുന്നില്ല.

TAGS :

Next Story