മുംബൈ ലഹരിക്കടത്ത് കേസ്; ഒരു വിദേശ പൗരനും കൂടി അറസ്റ്റില്‍
കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിനിമാ നിര്‍മാതാവായ ഇംതിയാസ് കത്രിക്ക് എന്‍സിബി വീണ്ടും നോട്ടീസ് നല്‍കി.
മുംബൈ ലഹരിക്കടത്ത് കേസില്‍ ഒരു വിദേശ പൗരനും കൂടി അറസ്റ്റിലായതായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. നൈജീരിയന്‍ സ്വദേശിയാണ് അറസ്റ്റിലായത്. രണ്ടാമത്തെ വിദേശിയാണ് അറസ്റ്റിലാവുന്നത്. കേസിലെ പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്‍കിയത് ഇയാളാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. ഗൊരേഗാവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിനിമാ നിര്‍മാതാവായ ഇംതിയാസ് കത്രിക്ക് എന്‍സിബി വീണ്ടും നോട്ടീസ് നല്‍കി. ബോളിവുഡിലുള്ള ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയെന്ന് അറസ്റ്റിലായ അഞ്ജിത് കുമാര്‍ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. അതേസമയം ആര്യന്‍ ഖാനും മറ്റ് പ്രതികളും നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
Adjust Story Font
16