Quantcast

കോവിഡ്: ആന്ധ്രയില്‍ സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ

കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

MediaOne Logo

ijas

  • Updated:

    2021-08-20 15:40:39.0

Published:

20 Aug 2021 3:36 PM GMT

കോവിഡ്: ആന്ധ്രയില്‍ സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ
X

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബര്‍ നാല് മുതല്‍ ആന്ധ്ര പ്രദേശില്‍ രാത്രി കര്‍ഫ്യൂ. രാത്രി 11 മണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്നത്തെ കോവിഡ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുകയാണ്. 15,472 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ആന്ധ്രയില്‍ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്രൃ ദിനം തൊട്ട് ആഗസ്റ്റ് 21 വരെ ആന്ധ്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്തെ പകുതിയോളം ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

നിലവിലെ സാഹചര്യം പരിഗണിച്ച് വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് 150ല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമില്ല. കര്‍ഫ്യൂ ബാധകമല്ലാത്ത സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി അറിയിച്ചു.

TAGS :

Next Story