Quantcast

നീറ്റ് പരീക്ഷ പേടി; സേലത്ത് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു

നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല.

MediaOne Logo

Web Desk

  • Updated:

    2021-09-12 07:40:55.0

Published:

12 Sep 2021 7:36 AM GMT

നീറ്റ് പരീക്ഷ പേടി; സേലത്ത് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു
X

സേലത്ത് നീറ്റ്​ പരീക്ഷയ്ക്ക്​ തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തി. മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​. ധനുഷാണ്​ മരിച്ചത്​​. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.

കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. മേച്ചേരി എൻജിനീയറിങ്​ കോളജായിരുന്നു പരീക്ഷ സെന്‍റർ. ധനുഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​.

ഇന്നാണ് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാതീയതി. കോവിഡ് സാഹചര്യത്തിൽ കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കിയിട്ടുണ്ട്.

TAGS :

Next Story