രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളേജ്
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മദ്രാസ് ഐഐടിയാണ് ഒന്നാം സ്ഥാനത്ത്. ബംഗളൂരു ഐഐഎസ്‌സിയാണ് രണ്ടാം സ്ഥാനത്ത്. മികച്ച എന്‍ജിനീയറിങ് കോളേജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു.
ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളേജ്. ലേഡി ശ്രീറാം കോളേജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി. ഡല്‍ഹി എയിംസാണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് മൂന്നാം റാങ്കും നേടി.
ബംഗളൂരു ഐഐഎസ്‌സിയാണ് രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനം. ഈ വിഭാഗത്തില്‍ മദ്രാസ് ഐഐടി രണ്ടാം റാങ്കും ബോംബെ ഐഐടി മൂന്നാം റാങ്കും നേടി. മികച്ച മാനേജ്‌മെന്റ് കോളേജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ഭ് ആണ് ഫാര്‍മസി പഠനത്തില്‍ ഒന്നാമത്.
അധ്യാപനം, പഠന വിഭവങ്ങള്‍, ഗവേഷണം, പ്രൊഫഷണല്‍ പ്രാക്ടീസ്, ബിരുദ ഫലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തീരുമാനിച്ചത്.
Adjust Story Font
16