മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ തുടങ്ങുമെന്ന് ധനമന്ത്രി
താങ്ങുവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് 2.7 ലക്ഷം കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 100 പി.എം ഗതി ശക്തി കാർഗോകൾ മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പാക്കും.
മലയോര മേഖലയിലെ റോഡ് വികസനത്തിനായി പർവത് മാല പദ്ധതി നടപ്പാക്കും. താങ്ങുവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് 2.7 ലക്ഷം കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story
Adjust Story Font
16