പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ
പ്രതിപക്ഷം ഒറ്റക്കെട്ടായാൽ അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി നൂറ് സീറ്റ് തികയ്ക്കില്ലെന്ന് നിതീഷ്
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ . പ്രതിപക്ഷം ഒറ്റക്കെട്ടായാൽ അടുത്തലോക്‌സഭ തെരെഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്നു നിതീഷ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബിജെപിയെ രാജ്യത്തുടനീളം തുടച്ചുനീക്കേണ്ടതുണ്ടെന്നും നിധീഷ് കുട്ടിച്ചേർത്തു. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതീഷിന്‍റെ ആഹ്വാനം.
ബിഹാറിൽ ബിജെപിയും ആർജെഡിയും തമ്മിൽ വാക്പോര് നടന്നിരുന്നു. രാവിലെ നടന്ന റാലിയിൽ, നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവ് ഉയർത്തിക്കാട്ടി. 2024ൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. 2024 ൽ ബിഹാറിൽ ബി.ജെ.പി വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചെന്ന് തേജസ്വി യാദവ് പറഞ്ഞു. എന്നാൽ തേജസ്വിയുടേത് പകൽകിനാവാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ബിഹാറിലെ കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് അമിത്ഷാ തിരിച്ചടിച്ചു. നിതീഷ് കുമാർ അടുത്ത പ്രധാനമന്ത്രിയാകുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ചമ്പാരനിലാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി നടക്കുന്നത്. പാർട്ടി പ്രവർത്തകരെയും കർഷകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. 2024 ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇരു റാലികളും.
Adjust Story Font
16