ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാർ; മണിപ്പൂരിൽ എൻഡിഎ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു

ന്യൂഡൽഹി: മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി. എൻ. ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്.
ജെയഡിയുവിന്റെ ഈ നീക്കം സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും, കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമായിട്ടില്ല. കോൺറാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 37 എംഎല്‍എമാരാണുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.
Adjust Story Font
16