കേരളത്തിന് അവഗണന; രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകള്‍ അനുവദിച്ചു
പുതുതായി 8195 എം.ബി.ബി.എസ് സീറ്റുകളാണ് അനുവദിച്ചിരുന്നത്
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജ് കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് 702 മെഡിക്കൽ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമാകും. അതേസമയം, പുതിയതായി അനുവദിച്ച മെഡിക്കൽ കോളേജുകൾ അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ല.
തെലങ്കാനയിൽ 12, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അഞ്ച്, മഹാരാഷ്ട്രയിൽ നാല്, അസം, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ മൂന്ന്, ഹരിയാന, ജമ്മു കശ്മീർ, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്നും വീതം മെഡിക്കൽ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്.
പുതുതായി 8195 എം.ബി.ബി.എസ് സീറ്റുകളാണ് അനുവദിച്ചിരുന്നത്. 50 മെഡിക്കൽ കോളജിൽ 30 എണ്ണം സർക്കാർ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്. വയനാട്ടിൽ മെഡിക്കൽ കോളജ് അനുവദിക്കുന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
Adjust Story Font
16