മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടിയില്ല; ബൃന്ദാ കാരാട്ട് സുപ്രിംകോടതിയിൽ
നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടും മോദിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എത്തിച്ചു നൽകിയിട്ടും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളിൽ ഡൽഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികൾ ലഭിച്ച കാര്യം സ്ഥിരീകരിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.
അതിനിടെ മോദിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രിംകോടതിയിൽ പരാതി നൽകി. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികൾക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.
Next Story
Adjust Story Font
16