കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് സിപിഎം
കോൺഗ്രസിന് മൃതുഹിന്ദുത്വ സമീപനമെന്ന് പി.ബി വിലയിരുത്തല്‍
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാൻ പി ബി തീരുമാനിച്ചു. കോൺഗ്രസിന് മൃതുഹിന്ദുത്വ സമീപനമാണെന്നാണ് പി.ബി വിലയിരുത്തല്‍. മുമ്പും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് ആദ്യമായാണ് സഖ്യം വേണ്ടതില്ലെന്ന തീരുമാനത്തില്‍ പി.ബി എത്തുന്നത്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പി.ബി ചർച്ച ചെയ്തു. ബി.ജെ.പി യെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഇതില്‍ വിജയിച്ചെന്നും പി.ബി വിലയിരുത്തി. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന കേന്ദ്രകമ്മറ്റി പ്രമേയം ചർച്ച ചെയ്യും.
The CPM has said it will not ally with the Congress at the national level. The PB decided to continue with the current political situation. PB assessed that it was a deadly Hindutva approach to the Congress. This is the first time the PB has come to the conclusion that an alliance with the Congress is needed, despite earlier discussions.
Adjust Story Font
16