ഒരു വര്‍ഷത്തിന് ശേഷം പ്രതിദിന കോവിഡ് മരണമില്ലാതെ പഞ്ചാബ്
ചൊവ്വാഴ്ച കോവിഡുമായി ബന്ധപ്പെട്ട മരണമൊന്നും പഞ്ചാബില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു
ഒരു വര്‍ഷത്തിന് ആദ്യമായി പ്രതിദിന കോവിഡ് മരണമില്ലാതെ പഞ്ചാബ്. ചൊവ്വാഴ്ച കോവിഡുമായി ബന്ധപ്പെട്ട മരണമൊന്നും പഞ്ചാബില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
ഇതിന് മുന്‍പ് 2020 ജൂണ്‍ 10നാണ് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 45 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചാബിലെ വൈറസ് ബാധിതരുടെ എണ്ണം 5,98,882 ആയി ഉയര്‍ന്നു. ഇതുവരെ 16,281 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ 583 പേര്‍ ചികിത്സയിലാണ്. ലുധിയാനയിൽ ആറ് പുതിയ കേസുകളും ജലന്ധർ, കപൂർത്തല എന്നിവിടങ്ങളിൽ നാലും റിപ്പോർട്ട് ചെയ്തു.
93 പേര്‍ കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ 5,82,018 ആയെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 1,19,78,055 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും ബുള്ളറ്റിനില്‍ അറിയിച്ചു.
Adjust Story Font
16