Quantcast

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മമതക്ക് വിലക്ക്

ജൂണ്‍ 28-ന് ആനന്ദബോസ് നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി

MediaOne Logo

Web Desk

  • Updated:

    2024-07-17 01:08:30.0

Published:

17 July 2024 1:05 AM GMT

Mamata Banerjee
X

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ കല്‍ക്കട്ട ഹൈക്കോടതി വിലക്കി.

ജൂണ്‍ 28-ന് ആനന്ദബോസ് നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി. രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ഭയമാണെന്ന് സ്ത്രീകള്‍ തന്നോട് പരാതിപ്പെട്ടുവെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ആനന്ദബോസ് കേസ് നല്‍കിയത്. തന്‍റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തിങ്കളാഴ്ച മമത ബാനര്‍ജി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ്, ഗവർണർ മമത ബാനർജിയുടെ പരാമർശങ്ങളെ വിമര്‍ശിച്ചിരുന്നു. സമാനമായ പരാമർശങ്ങൾ നടത്തിയതിന് ചില ടിഎംസി നേതാക്കളെയും ബോസ് മാനനഷ്ടക്കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 2 ന് രാജ്ഭവനിലെ കരാർ ജീവനക്കാരിയായ ഒരു സ്ത്രീ, ഗവർണർ പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മാനനഷ്ടക്കേസില്‍ വരെ എത്തിയിരിക്കുന്നത്. യുവതിയുടെ ആരോപണത്തില്‍ കൊൽക്കത്ത പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു.

TAGS :

Next Story