Quantcast

വരൾച്ചാ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ കർണാടക സുപ്രിംകോടതിയിൽ

വരൾച്ചയെത്തുടർന്ന് കർണാടകയിൽ 48 ലക്ഷം ഹെക്ടർ കൃഷിയാണ് നശിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-24 06:00:46.0

Published:

24 March 2024 5:52 AM GMT

Supreme Court
X

ബംഗളൂരു: സംസ്ഥാനത്തിന് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകി കർണാടക. സംസ്ഥാനത്തിന് ദേശീയ വരൾച്ചാ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനം കടുത്ത വരൾച്ചയിലാണെന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡൽഹിയിനിന്നുള്ള സംഘം സംസ്ഥാനത്തെ വരൾച്ചയെക്കുറിച്ച് പഠിക്കുകയും അവർ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് നിയമം. എന്നാൽ, സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

വരൾച്ചയെത്തുടർന്ന് കർണാടകയിൽ 48 ലക്ഷം ഹെക്ടർ കൃഷിയാണ് നശിച്ചത്. വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ മൂന്ന് നിവേദനമാണ് കേന്ദ്ര സർക്കാറിന് സമർപ്പിച്ചത്.

ദേശീയ തലസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരെ കാണാൻ കർണാടക മന്ത്രിമാരെ അനുവദിക്കുന്നില്ല. താൻ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. ഈയിടെ പ്രധാനമന്ത്രി കർണാടകയിൽ വന്നപ്പോഴും വരൾച്ച ഫണ്ടിന്റെ കാര്യം ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

TAGS :

Next Story