Quantcast

'ഹെൽമറ്റ് ഇല്ലേ, എന്നാൽ ഇന്ധനവുമില്ല': പുതിയ നയം പ്രഖ്യാപിച്ച് ലഖ്‌നൗ ജില്ലാ ഭരണകൂടം

ഉയർന്നുവരുന്ന ഇരുചക്ര വാഹനാപകടങ്ങൾ മുൻനിർത്തിയാണ് ഈ മാറ്റം

MediaOne Logo

Web Desk

  • Updated:

    2025-01-13 17:07:58.0

Published:

13 Jan 2025 5:04 PM GMT

ഹെൽമറ്റ് ഇല്ലേ, എന്നാൽ ഇന്ധനവുമില്ല: പുതിയ നയം പ്രഖ്യാപിച്ച് ലഖ്‌നൗ ജില്ലാ ഭരണകൂടം
X

ലഖ്‌നൗ : ഹെൽമറ്റില്ലാതെ വരുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് പെട്രോൾ വിലക്കാനൊരുങ്ങി ലഖ്‌നൗ ജില്ലാ ഭരണകൂടം. ജനുവരി 26 മുതലാണ് ഈ മാറ്റം. ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിക്കുന്നത് മുൻനിർത്തിയാണ് തീരുമാനം. ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് സൂര്യ പാൽ ഗാംഗ്‌വാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തർപ്രദേശ് സർക്കാരിന്റെ 'നോ ഹെൽമെറ്റ്, നോ ഫ്യൂവൽ ' (ഹെൽമെറ്റില്ലെങ്കിൽ ഇന്ധനമില്ല) നയം കർശനമായി നടപ്പിലാക്കാനാണ് ലഖ്‌നൗ ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശം. ജനുവരി 8ന് ഉത്തർപ്രദേശ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ചാണ് ഈ നയ പ്രഖ്യാപനം. റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ഹെൽമെറ്റ് ഉപയോഗം വർദ്ധിപ്പിക്കാനും വാഹനാപകടനിരക്ക് കുറക്കാനുമാണ് തീരുമാനമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

പെട്രോൾ പമ്പുകൾക്ക് പുതിയ നയം ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കാൻ ഏഴ്‌ ദിവസം സമയമാണ് നൽകിയിരിക്കുന്നത്. അതോടെപ്പം, പമ്പുകളിലെ സിസിടിവികൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

2022-ൽ ഉത്തർ പ്രദേശിൽ 36,875 റോഡപകടങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 24,109 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 21,696 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ കണക്കുകൾ പറയുന്നു. യുപി ഗതാഗത കമ്മീഷണറുടെ കണക്കുകൾ പ്രകാരം, ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരും അപടത്തിൽ പെടുന്നത്. ലഖ്‌നൗവിൽ മാത്രം 1,408 ഇരുചക്രവാഹനാപകടങ്ങളാണ് രജിസ്റ്റർ ചെയ്തത് ഇതിൽ 643 പേർ മരിക്കുകയും 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story