മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ; 58കോടി രൂപ
ആകെ ലഭിച്ച പിഴത്തുക 58,42,99,600 രൂപ
രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ. കോവിഡിനെ തുടർന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്. കോവിഡ് മുൻ കരുതൽ നിർദേശങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക് പിഴയും നൽകിയിരുന്നു.
ജൂൺ 23 വരെയുള്ള കണക്കനുസരിച്ച് ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കിയത് 58കോടി രൂപയാണ്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക. ഇതിൽ മുംബൈ പൊലീസും റെയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.
മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് ബ്രിഹാൻ മുംബൈ കോർപറേഷൻ പിഴയിടുന്നത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന് മാസ്ക് ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16