Quantcast

ഇനി 2000 നഷ്ടമാകില്ല; ഡൽഹിയിൽ സ്വകാര്യ കാറുകളിൽ തിങ്കളാഴ്ച മുതൽ മാസ്‌ക് വേണ്ട

മാസ്‌ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തിൽ നിന്ന് 500 ആയി കുറച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-26 14:09:47.0

Published:

26 Feb 2022 1:59 PM GMT

ഇനി 2000 നഷ്ടമാകില്ല; ഡൽഹിയിൽ സ്വകാര്യ കാറുകളിൽ തിങ്കളാഴ്ച മുതൽ മാസ്‌ക് വേണ്ട
X

സ്വന്തം കാറുകളിൽ മാസ്‌കിടാതെ പോകുന്നവർക്ക് ഇനി 2000 രൂപ നഷ്ടമാകില്ല. ഡൽഹിയിൽ സ്വകാര്യ കാറുകളിൽ തിങ്കളാഴ്ച മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. അതേസമയം, ഇവിടങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തിൽ നിന്ന് 500 ആയി കുറച്ചു.

കോവിഡ് കേസുകൾ കുറഞ്ഞതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

No masks on private cars in Delhi from Monday

TAGS :
Next Story