Quantcast

ഡിഗ്രിക്ക് ഫീസ് അടക്കാന്‍ പണമില്ല, ഇന്ന് ആമസോണില്‍ ജോലി; ശമ്പളം 67 ലക്ഷം

അവ്നിഷിന്‍റെ പിതാവ് ഹരിയാനയിലെ സോണിപതില്‍ കര്‍ഷകനും പാര്‍ട് ടൈം ഡ്രൈവറുമാണ്.

MediaOne Logo

ijas

  • Updated:

    2021-07-25 05:59:15.0

Published:

25 July 2021 5:48 AM GMT

ഡിഗ്രിക്ക് ഫീസ് അടക്കാന്‍ പണമില്ല, ഇന്ന് ആമസോണില്‍ ജോലി; ശമ്പളം 67 ലക്ഷം
X

നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് ജീവിത സ്വപ്നം സാക്ഷാത്കരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിയാന സോണിപത് സ്വദേശിയായ അവ്നിഷ് ചികാര. ദീന്‍ബന്ധു ചോട്ടു രാം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ 22 വയസുള്ള അവ്നിഷ് കഷ്ടതകള്‍ക്കിടയിലാണ് തന്‍റെ ബി ടെക് പഠനം പൂര്‍ത്തിയാക്കിയത്. സര്‍വകലാശാല പഠന കാലത്ത് ഫീസ് അടക്കാന്‍ പോലും പണമില്ലാതിരുന്ന അവ്നിഷ് ഇന്ന് ആമസോണില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്.


ദിവസവും 10 മണിക്കൂറിലധികം എന്‍ജിനിയറിങ് പഠനത്തിന് ചെലവഴിക്കുന്ന അവ്നിഷ് കോവിഡ് പ്രതിസന്ധിക്കാലത്താണ് ആമസോണില്‍ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷ അയക്കുന്നത്. അപേക്ഷ സ്വീകരിച്ച ആമസോണ്‍ 2.40 ലക്ഷം സ്റ്റൈപന്‍റോടെയാണ് അവ്നിഷിനെ ജോലിക്കെടുത്തത്. ഇന്‍റേണ്‍ഷിപ്പ് കാലയളവിലെ വൈദഗ്ദ്യം പരിഗണിച്ച ആമസോണാണ് അവ്നിഷിന് തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്തത്. 67 ലക്ഷം വാര്‍ഷിക വരുമാനത്തിന് ജോലിയില്‍ പ്രവേശിച്ച അവ്നിഷിന്‍റെ ശമ്പളം അടുത്ത വര്‍ഷത്തോടെ ഒരു കോടിയിലെത്തും.

അവ്നിഷിന്‍റെ പിതാവ് ഹരിയാനയിലെ സോണിപതില്‍ കര്‍ഷകനും പാര്‍ട് ടൈം ഡ്രൈവറുമാണ്.

TAGS :

Next Story