Quantcast

ഒരു മുസ്‍ലിം പുരുഷനും മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കരുത്: അസം മുഖ്യമന്ത്രി

"ആൺമക്കളെപ്പോലെ പെൺമക്കൾക്കും സ്വത്തിന്‍റെ തുല്യവിഹിതം നൽകണം. സ്വത്തിന്‍റെ 50 ശതമാനം ഭാര്യക്ക് നൽകണം"

MediaOne Logo

ijas

  • Updated:

    2022-06-02 16:14:02.0

Published:

2 Jun 2022 4:01 PM GMT

ഒരു മുസ്‍ലിം പുരുഷനും മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കരുത്: അസം മുഖ്യമന്ത്രി
X

അസം: ഒരു മുസ്‍ലിം പുരുഷനും മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിവാഹ മോചനത്തിന് ത്വലാഖ് ഉപയോഗിക്കരുതെന്നും നിയമപരമായി തന്നെ വിവാഹം വേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആൺമക്കളെപ്പോലെ പെൺമക്കൾക്കും സ്വത്തിന്‍റെ തുല്യവിഹിതം നൽകണം. സ്വത്തിന്‍റെ 50 ശതമാനം ഭാര്യക്ക് നൽകണമെന്നും ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെയും സാധാരണ മുസ്‍ലിംകളുടെയും കാഴ്ച്ചപ്പാടുകള്‍ ഒന്നു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ര സമ്മേളനത്തിലൂടെയാണ് അസം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം കുറഞ്ഞതായും അതിന് പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയെ തുടർന്നാണ് ഈ പുരോഗതി കൈവരിച്ചത്. കഴിഞ്ഞ 2-3 വർഷമായി വടക്കു കിഴക്കൻ വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം ഒരു പരിധിവരെ കുറഞ്ഞതായും ബിശ്വ ശർമ്മ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story