Quantcast

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ല: സ്റ്റാലിന്‍

തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    18 Aug 2023 1:57 AM GMT

CM Stalin
X

എം.കെ സ്റ്റാലിന്‍

ചെന്നൈ: 2024ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ രാജ്യത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ഇന്‍ഡ്യ സഖ്യത്തിന്‍റെ വിജയം ഉറപ്പാക്കാൻ ഡി.എം.കെ പോളിങ് ബൂത്ത് ഏജന്‍റുമാര്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത സ്റ്റാലിൻ, കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരും പരാജയമാണെന്നും പറഞ്ഞു. മണിപ്പൂര്‍ സംഭവം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ വലച്ചുവെന്നും പാര്‍ട്ടിയിലെ നേതാക്കൾ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ദേശീയ പാർട്ടിയുടെ ഭീഷണികളിൽ ഡിഎംകെ പതറില്ലെന്നും അദ്ദേഹം പറഞ്ഞു.“അവരുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ ഞങ്ങൾ എഐഎഡിഎംകെ അല്ല. ഞങ്ങൾ ശക്തമായ ഒരു വിക്കറ്റിലാണ്, ഞങ്ങൾ തീർച്ചയായും വിജയിക്കുകയാണ്,” തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റുകളിലും പാർട്ടിയുടെ സഖ്യം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ യഥാർഥ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജയലളിതയെ (1989-ൽ നിയമസഭയിൽ ആക്രമിച്ചത്) പാർലമെന്‍റില്‍ ബോധപൂർവം പരാമർശിച്ചതെന്ന് സ്റ്റാലിൻ ആരോപിച്ചു.

TAGS :

Next Story