പെഗാസസ്: സമൂഹമാധ്യമങ്ങളിലെ സമാന്തര ചര്‍ച്ച ഒഴിവാക്കണമെന്ന് സുപ്രീം കോടതി
കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തോട് തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി.
പെഗാസസ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ സമാന്തര ചര്‍ച്ച ഒഴിവാക്കണമെന്ന് സുപ്രീം കോടതി. പറയാനുള്ളതെല്ലാം കോടതിയില്‍ പറയണമെന്നും പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഹര്‍ജിക്കാരോടു കോടതി വ്യക്തമാക്കി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തോട് തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി.
നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സമാന്തരചര്‍ച്ചകള്‍ ഒഴിവാക്കണമെന്നുമാണ് കോടതി അറിയിച്ചത്. കോടതിയെ സമീപിച്ചു കഴിഞ്ഞാല്‍ പിന്നെ ശരിയായ ചര്‍ച്ച ഇവിടെയാണു നടക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കേസില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്കു മാറ്റി.
Adjust Story Font
16