Quantcast

മുംബൈയിലേക്ക് കടക്കാന്‍ ചെറുവാഹനങ്ങള്‍ക്ക് ഇനി ടോള്‍ വേണ്ട; വന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് നാടകമെന്ന് പ്രതിപക്ഷം

മുംബൈയിലേക്ക് വരുന്നതിനുള്ള അഞ്ച് ടോൾ ബൂത്തുകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി ടോൾ നൽകാതെ സഞ്ചരിക്കാം

MediaOne Logo

Web Desk

  • Updated:

    2024-10-14 12:17:52.0

Published:

14 Oct 2024 9:58 AM GMT

മുംബൈയിലേക്ക് കടക്കാന്‍ ചെറുവാഹനങ്ങള്‍ക്ക് ഇനി ടോള്‍ വേണ്ട; വന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് നാടകമെന്ന് പ്രതിപക്ഷം
X

മുംബൈ: മുംബൈയിലേക്ക് പ്രവേശിക്കുന്ന കാറുകൾക്ക് ഇനി ടോൾ നൽകേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നിയമം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നീക്കം പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് പ്രവേശിക്കുന്നതിനുള്ള അഞ്ച് ടോൾ ബൂത്തുകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി ടോൾ നൽകാതെ സഞ്ചരിക്കാം

'ഈ നീക്കം യാത്രക്കാരുടെ സമയം ലാഭിക്കുകയും മലിനീകരണവും ​ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇത് ചരിത്രപരമായ തീരുമാനമാണ്'എന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു

ദഹിസർ, ആനന്ദ് നഗർ, വാഷി, ഐറോളി, മുളുണ്ട് എന്നിവിടങ്ങളിലെ ടോളുകളിൽ നിന്ന് ലഘുവാഹനങ്ങൾക്ക് ഇനി സ്വതന്ത്രമായി പ്രവേശിക്കാമെന്ന് മന്ത്രി ദാദാജി ദഗഡു ഭൂസെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഈ ടോളുകളിൽ 45 മുതൽ 75 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 2.80 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഉൾപ്പെടെ ഏകദേശം 3.5 ലക്ഷം വാഹനങ്ങൾ ഈ ടോൾ പ്ലാസകളിൽ ഇരുവശങ്ങളിലുമായി സഞ്ചരിച്ചിരിക്കുന്നുണ്ട്. ജനങ്ങൾ ക്യൂവിൽ ചെലവഴിച്ചിരുന്ന സമയം ഇനി ലാഭിക്കാനാകും. മാസങ്ങളായി സർക്കാർ ഇത് ചർച്ച ചെയ്യുകയായിരുന്നു, തുടർന്നാണ് ഈ തീരുമാനമെടുത്തത്'എന്ന് ഭുസെ കൂട്ടിച്ചേർത്തു

എന്നാൽ സർക്കാരിന് നേരത്തെ ടോൾ നിർത്താമായിരുന്നു എന്നും,ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി

TAGS :

Next Story